പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശിയായ ശിവന് (40) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരുത പഞ്ചായത്ത് നാലാം വാര്‍ഡില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്ന് ചായ കുടിച്ചിറങ്ങിയശേഷമാണ് ശിവൻ പുറത്തേക്ക് പോയതെന്നും പിന്നീട് ഓഫീസിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതായും പൊലീസ് അറിയിച്ചു.
സിപിഐഎം അനുഭാവിയും സ്ഥിര മദ്യപാനിയുമായിരുന്ന ശിവന്റെ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
