പാലക്കാട് ദുരന്തം: സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിനും കുഞ്ഞിനും പരിക്ക്

പാലക്കാട്: ആലത്തൂർ വാനൂരിൽ സ്കൂട്ടറിന് നേരെ കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു.

ഇരട്ടക്കുളം മണ്ണയം കാട്ടിൽ ദീപുവിന്റെ ഭാര്യ സുമ (38)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം.

സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്ന് ഇരട്ടക്കുളം ഭാഗത്തേക്ക് ഭർത്താവിനും കുഞ്ഞിനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ഇതേ ദിശയിൽ എത്തിയ കണ്ടെയ്നർ ലോറിയാണ് സ്കൂട്ടറിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സുമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ ഭർത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണം നടന്നു കൊണ്ടിരുന്ന കേരളപ്പറമ്പ് ഭാഗത്താണ് അപകടം ഉണ്ടായത്.

malayalampulse

malayalampulse