‘എന്ത് നീതി?’: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പാർവതി തിരുവോത്ത് പ്രതികരിച്ചു

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുന്നു. നടി പാർവതി തിരുവോത്ത് ഏറ്റവും ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ്.

“എന്ത് നീതി? സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥ ക്രൂരമായി ചുരുളഴിയുന്നതാണ് കാണുന്നത്” — എന്നാണ് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കോടതി വിധിയോട് വ്യക്തമായ അസ്വീകാരം രേഖപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

അതിജീവിതയ്ക്കുള്ള പിന്തുണയുമായി രമ്യ നമ്പീസനും, റിമ കല്ലിങ്കലും രംഗത്തെത്തിയിട്ടുണ്ട്.

‘അവൾക്കൊപ്പം’ എന്നെഴുതിയ ചിത്രം ആണ് രമ്യ പങ്കുവച്ചത്.

“എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോഴും” — എന്ന് റിമ കല്ലിങ്കൽ കുറിച്ചു.

കേസിന്റെ തുടക്കം മുതൽ തന്നെ അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നൽകിയ താരങ്ങളിലാണ് റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീസൻ എന്നിവരും.

കോടതി നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ, ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിടുകയായിരുന്നു. വിധിക്കൊടുവിൽ വിവിധ ഭാഗങ്ങളിൽ നിന്നും ചർച്ചകളും പ്രതികരണങ്ങളും തുടരുകയാണ്.

malayalampulse

malayalampulse