രാഹുകാലം നോക്കി സ്ഥാനാരോഹണം; പെരുമ്പാവൂർ നഗരസഭയിൽ കാത്തിരിപ്പ്

രാഹുകാലം കണക്കാക്കി സ്ഥാനാരോഹണം നടത്തിയതോടെ പെരുമ്പാവൂർ നഗരസഭയിൽ ആശംസകൾ അറിയിക്കാൻ എത്തിയവർ വലഞ്ഞു. യുഡിഎഫ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. സംഗീതയാണ് രാഹുകാലം കഴിഞ്ഞതിന് ശേഷമാണ് ഔദ്യോഗികമായി സ്ഥാനമേറ്റത്.

രാവിലെ 11.15ഓടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ നടപടികളും പൂർത്തിയായിരുന്നുവെങ്കിലും, ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് മാത്രമേ പുതിയ ചെയർപേഴ്സൺ ഓഫിസിൽ പ്രവേശിക്കൂ എന്ന നിലപാടിലാണ് കെ.എസ്. സംഗീത ഉറച്ചുനിന്നത്. ഇതോടെ ആശംസകൾ അറിയിക്കാൻ എത്തിയ പാർട്ടി നേതാക്കളും മറ്റ് കൗൺസിലർമാരും നഗരസഭ കോറിഡോറിൽ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായി.

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇന്നത്തെ രാഹുകാലം സമയം. ഒടുവിൽ 12.05 കഴിഞ്ഞതോടെ കെ.എസ്. സംഗീത ചെയർപേഴ്സൺ ഓഫിസിൽ പ്രവേശിച്ച് കസേരയിൽ ഇരിപ്പുറപ്പിച്ചു.

ആദ്യദിനം തന്നെ രാഹുകാലവും ജ്യോതിഷവിശ്വാസങ്ങളും കണക്കാക്കി പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ ചിലർക്കിടയിൽ അസ്വസ്ഥതയും മുറുമുറുപ്പും ഉയർന്നതായും റിപ്പോർട്ടുണ്ട്.

malayalampulse

malayalampulse