പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും; ഹൈക്കോടതി ഭേദഗതി ഉത്തരവ്

കൊച്ചി: ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്നുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉപയോക്താക്കളും യാത്രികരും സമയപരിമിതിയില്ലാതെ സൗകര്യം ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

ദേശീയപാതയ്ക്ക് പുറത്തുള്ള പെട്രോള്‍ പമ്പുകളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കുമാത്രം ശൗചാലയം ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരിക്കും.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും അഞ്ച് റീട്ടെയിലര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്.

പമ്പുകളിലെ ശൗചാലയങ്ങള്‍ സ്വകാര്യ സ്വത്താണെന്നും പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് സ്വത്തവകാശ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. നേരത്തെ, പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളല്ലെന്നും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

malayalampulse

malayalampulse