‘വെള്ളാപ്പള്ളി എൻ്റെ കാറില്‍ കയറിയതില്‍ അപാകതയില്ല. കാറില്‍ ആര് കയറി എന്നതിലല്ല രാഷ്ട്രീയ നിലപാട്’
കണ്ണൂർ: Pinarayi Vijayan വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി രംഗത്ത്. താൻ എന്തിന് Indian Union Muslim League നെ ന്യായീകരിക്കണമെന്ന് ചോദിച്ച മുഖ്യമന്ത്രി, വെള്ളാപ്പള്ളി തന്റെ കാറിൽ കയറിയതിൽ അപാകതയില്ലെന്നും വ്യക്തമാക്കി.
വെള്ളാപ്പള്ളി മുസ്‌ലിംകളെ അല്ല, മുസ്‌ലിം ലീഗിനെയാണ് വിമർശിച്ചതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു വ്യക്തി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി നൽകാൻ തനിക്കൊന്നും ബാധ്യതയില്ലെന്നും, Chanel ന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പയ്യന്നൂരിലെ സംഭവങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. വി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. പാർട്ടി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടിക്കെതിരെ വ്യക്തിപരമായ വിരോധ നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്കു വഴിവെച്ചതെന്നും പറഞ്ഞു.
തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി P. K. Shyamala മികച്ച നേതാവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാർട്ടി സെക്രട്ടറിയുടെ ഭാര്യയാണെന്ന കാരണത്താൽ ഒരാളെ മാറ്റിനിര്‍ത്താൻ പാടില്ലെന്നും വ്യക്തമാക്കി. വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ ശ്യാമളയെ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടി.കെ ഗോവിന്ദൻ വിഷയത്തിൽ വിവേകം നഷ്ടപ്പെട്ടുവെന്നും, അദ്ദേഹം ശത്രുക്കളുടെ പാളയത്തിലേക്ക് നീങ്ങിയതായും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും, മന്ത്രിമാർ ആരും പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വിജയസാധ്യത മുൻനിർത്തിയാണ് ചില സ്ഥാനാർത്ഥി നിർണ്ണയങ്ങൾ എടുത്തതെന്നും വ്യക്തമാക്കി.
K. K. Shailaja പേരാവൂരിൽ മത്സരിക്കുന്നതും, M. V. Govindan ഉൾപ്പെടെയുള്ള തീരുമാനങ്ങളും ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
