മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. പൊന്നാനി സ്വദേശി സിദ്ധിക്കാണ് മദ്യപിച്ച് ആശുപത്രിയിൽ എത്തി ജീവനക്കാരോടും ഡോക്ടർമാരോടും അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത്.
ദിവസങ്ങളായി ഇയാൾ ഉച്ചയ്ക്കുശേഷം മദ്യപിച്ച് ആശുപത്രിയിൽ എത്താറുണ്ടെന്ന് അധികൃതർ പറയുന്നു. ആവശ്യപ്പെടുന്ന മരുന്ന് നൽകി ഇല്ലെങ്കിൽ ജീവനക്കാരെ ആക്രമിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്താറുണ്ടെന്നാണ് പരാതി.
സംഭവത്തിൽ ആശുപത്രി അധികൃതർ പൊന്നാനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
