സമൃദ്ധി, സന്തോഷം; മലയാളിക്കിന്ന് പൊന്നിന്‍ തിരുവോണം

മലയാളി ഇന്ന് തിരുവോണം ആഘോഷിക്കുന്നു. നന്മ നിറഞ്ഞ നല്ല ദിവസങ്ങളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കുന്നു.

കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് കുറയാത്തതാണ്. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍.

ഓരോ ഓണക്കാലവും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെയാണ് ആഘോഷിക്കപ്പെടുന്നത്. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും മലയാളികള്‍ക്കായി ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും അവസരമാണ് ഓണം. മാവേലി തമ്പുരാന്റെ വരവിനെ വരവേല്‍ക്കാനായി മുറ്റത്ത് വിരിയുന്ന പൂക്കളവും തിരുവോണം പിറകെ വരുന്ന ഓണസദ്യയും ആഘോഷത്തിന് ഭംഗിയേകുന്നു.

ഉത്രാടപ്പകലില്‍ ഇടവിട്ട് പെയ്ത മഴ വിപണിയിലെ ആവേശം തണുപ്പിച്ചില്ല. വസ്ത്രശാലകളും സൂപ്പര്‍മാര്‍ക്കറ്റുകളും പച്ചക്കറി-പഴം മാര്‍ക്കറ്റുകളും തിരക്കിലായി. കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള സന്തോഷത്തിലാണ് മലയാളികള്‍.

malayalampulse

malayalampulse