ഏകഭാര്യാത്വം ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ; ഒരാൾക്ക് ഒരു പങ്കാളി മതിയെന്ന് വത്തിക്കാൻ കുറിപ്പ്

ഏകഭാര്യാത്വത്തെക്കുറിച്ചുള്ള പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. ജീവിതത്തിൽ ഒരാൾക്ക് ഒരു പങ്കാളി മതിയെന്നതാണ് വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിന്റെ പ്രധാന നിർദേശം.

കത്തോലിക്ക സഭയുടെ വിവാഹക്രമങ്ങളെക്കുറിച്ചുള്ള വ്യക്തമാക്കലിന്റെ ഭാഗമായി വന്നിരിക്കുന്ന ഈ കുറിപ്പിൽ,

ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളിത്തം, ബഹുഭാര്യത്വം

ഇതെല്ലാം ബന്ധങ്ങളുടെ പവിത്രത തകർക്കുന്നതാണെന്ന് വ്യക്തമാക്കുന്നു.

ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ചില പ്രദേശങ്ങളിൽ സഭാ വിശ്വാസികൾക്കിടയിൽ വ്യാപകമായ ബഹുഭാര്യത്വത്തെ പരാമർശിച്ചുകൊണ്ട്, വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവൻ ഒരേ വ്യക്തിയോടുള്ള പ്രതിബദ്ധത പാലിക്കണമെന്നും കുറിപ്പ് പറയുന്നു.

വിവാഹത്തിനുള്ളിലെ ലൈംഗികബന്ധം കുട്ടികളെ ജനിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അതിനപ്പുറം മനുഷ്യബന്ധങ്ങളുടെ ആഴവും ആത്മീയതയും തന്നെയാണ് ലക്ഷ്യമെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.

അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ച് കുറിപ്പിൽ പരാമർശമൊന്നുമില്ല.

malayalampulse

malayalampulse