കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കാത്തതിനെ തുടർന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ പരോക്ഷമായി പ്രതികരിച്ചു. ചടങ്ങിന് പങ്കെടുക്കില്ലെന്നും, ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജിനെ പരാമർശിക്കാതെയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും ദിവ്യ പ്രത്യേക പ്രശംസ അറിയിച്ചത്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഈ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി സേവനമനുഷ്ഠിച്ച കാലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കിയ ദിവ്യയെ തഴഞ്ഞതാണ് ഫേസ്ബുക്കിലെ പ്രതികരണത്തിന് കാരണം.

