തിരുവനന്തപുരം: മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
പി.പി. ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കലിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. പി.പി. ദിവ്യക്കെതിരെ പുതിയ ചില പരാതികൾ സിപിഐഎം നേതൃത്വത്തിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സംസ്ഥാന സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സി.എസ്. സുജാത തന്നെ തുടരും. പ്രസിഡൻ്റ് സ്ഥാനത്തേക്ക് കെ.എസ്. സലീഖയെ തെരഞ്ഞെടുത്തു. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു.
ഇതിനൊപ്പം 116 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
