രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്, ഓക്ടോബർ 22ന് ദർശനം നടത്തും

ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി കേരളത്തിലെത്തുന്നു. ഒക്ടോബർ 22നാണ് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുന്നത്. ഒക്ടോബർ 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും.

മുൻപ് ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഒക്ടോബർ 16ന് തുലാമാസ പൂജകൾക്ക് വേണ്ടി ശബരിമല നട തുറക്കും.

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ മേയിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in

Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp

malayalampulse

malayalampulse