നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രിയങ്ക ഗാന്ധി എം.പി. സന്ദർശനം നടത്തി. ബുധനാഴ്ച ഉച്ചയോടാണ് എം.എൽ.എ.മാരായ ആര്യാടൻ ഷൗക്കത്ത്, എ. പി. അനിൽ കുമാർ എന്നിവരോടൊപ്പമാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു.
വാണിയമ്പലം റെയിൽവേ മേൽപ്പാലം, നിലമ്പൂർ സ്റ്റേഷന്റെ നവീകരണവും പ്രദേശത്തെ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എ.ഡി.ആർ.എം. ജയകൃഷ്ണൻ, മുഹമ്മദ് ഇസ്ലാം, അരുൺ തോമസ് കലത്തിങ്കൽ, ബാലമുരളി, റോബിൻ രാജൻ, ഹരിദാസൻ എസ്., നവിൻ പ്രസാത്, അൻഷുൽ ഭാരതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
