രാഹുൽ ഈശ്വർ അറസ്റ്റിൽ 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പുകളിലാണ് അറസ്റ്റ് വരുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. തിങ്കൾ രാവിലെ കോടതിയിൽ ഹാജരാക്കും. ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ വകുപ്പുകളും കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ പെൺകുട്ടിയുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാഹുൽ പറഞ്ഞ കാര്യങ്ങൾ ശരിയെന്ന തരത്തിൽ സന്ദീപ് വാര്യരും പിന്നാലെ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകളിലെ വിവരങ്ങൾ ഉപയോഗിച്ചാണ് രാഹുൽ അനുകൂല ഗ്രൂപ്പുകൾ വലിയ തോതിൽ പ്രചാരണ പ്രവർത്തനം നടത്തിയത്.

സൈബർ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയ പോസ്റ്റുകൾ വിവാദമായതിനെ തുടർന്ന് സന്ദീപ് വാര്യർ പിന്നീട് പോസ്റ്റ് പിൻവലിക്കുകയുണ്ടായി. ഇതിനൊടുവിലാണ് സൈബർ ആക്രമണങ്ങളെ കുറിച്ച് ബന്ധപ്പെട്ട പെൺകുട്ടി ഔദ്യോഗികമായി പരാതി നൽകിയത്.

malayalampulse

malayalampulse