പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും മറുപടിയുമായി. രാഹുലിന്റെ ആരോപണങ്ങൾ “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” ഇറക്കുന്നതുപോലെയാണെന്ന് കമ്മീഷൻ പ്രതികരിച്ചു.
ന്യൂഡൽഹി: രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ആരോപിച്ച വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ പുതിയ പ്രസ്താവന. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
തെളിവുകൾ ശരിയാണെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട കമ്മീഷൻ, രാഹുൽ ഇതുവരെ ഒരിക്കലും നേരിട്ട് പരാതിയുമായി എത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ബിഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നൽകാൻ കാത്തിരിക്കുകയാണെന്ന ആരോപണവും കമ്മീഷൻ വൃത്തങ്ങൾ ഉന്നയിച്ചു.
രാഹുലിന്റെ എക്സ് പോസ്റ്റ് തെറ്റിദ്ധാരണ ജനകമാണെന്നും, രേഖാമൂലം പരാതി നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രസ്താവനയിൽ. #ElectionCommissionFactCheck
