കരിങ്കൊടി വീശിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു.

വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നല്‍കിയാണ് രാഹുല്‍ പ്രതികരിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നടന്നുവെന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി നടന്ന പൊതുരാലിയില്‍ “വോട്ടര്‍ പട്ടിക പുതുക്കല്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ആക്രമണം” ആണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

‘ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ബിഹാറില്‍ ഒരു വോട്ട് പോലും മോഷ്ടിക്കാന്‍ അനുവദിക്കില്ല’ – എന്നും അദ്ദേഹം പറഞ്ഞു.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse