ബിഹാർ: വോട്ടു കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക് കടന്നു. കതിഹാർ കോർഹയിൽ നിന്ന് പൂർണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര.
യാത്രയെ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
ആഗസ്റ്റ് 26, 27: പ്രിയങ്ക ഗാന്ധി
ആഗസ്റ്റ് 27: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ആഗസ്റ്റ് 29: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ആഗസ്റ്റ് 30: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്
ഇതിനു പുറമെ ഹേമന്ത് സോറൻ, രേവന്ത് റെഡി, സുഖ്വിന്ദർ സുഖു തുടങ്ങിയ നേതാക്കളും യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കും.
