രാഹുല്‍ മാങ്കൂട്ടത്ത് എംഎല്‍എ വിവാദം കോണ്‍ഗ്രസ് ക്ഷീണിപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം കോണ്‍ഗ്രസിന് ചില തോതില്‍ ക്ഷീണമുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ അത് ചൂണ്ടിക്കാട്ടാന്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് ധാര്‍മികമായോ നിയമപരമായോ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“എംഎല്‍എ സ്ഥാനം ജനങ്ങള്‍ നല്‍കുന്നതാണ്. അത്തരമൊരു കീഴ്‌വഴക്കമില്ല. ഇത്തരം കേസുകളില്‍പ്പെട്ടിട്ടുള്ളവരും നിയമസഭയില്‍ തുടരുന്നുണ്ട്. അതിനേക്കാള്‍ ഗുരുതരമായ കേസുകളിലെ പ്രതികളായ എംഎല്‍എമാര്‍ പോലും രാജിവച്ചിട്ടില്ല. കായുള്ള മരത്തിലാണ് കല്ലെറിയുന്നത്,” – സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് പൊതുവില്‍ നല്ല അഭിപ്രായമുണ്ടെന്നും സംഘടനാ ശക്തിയോടൊപ്പം നേതൃമികവും വ്യക്തതയും പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുലിനെ പാലക്കാട്ടെത്തിച്ച് ഓണാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ എ ഗ്രൂപ്പും അടുത്ത സഹപ്രവര്‍ത്തകരും പദ്ധതിയിടുന്നു. ദീര്‍ഘനാള്‍ മണ്ഡലത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് കരുതിയാണ് നീക്കം. എന്നാല്‍ കോണ്‍ഗ്രസിനകത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനത്തോട് വിയോജിപ്പുണ്ട്.

ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ രാഹുല്‍ അടൂരിലെ വീട്ടില്‍ തുടരുകയാണ്.

malayalampulse

malayalampulse