ട്രാൻസ് യുവതിയുടെ പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ആരോപണം

എറണാകുളം ∙ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ലൈംഗിക ആരോപണം. എറണാകുളം സ്വദേശിയായ ട്രാൻസ് യുവതി അവന്തികയാണ് പരാതി ഉന്നയിച്ചത്.

രാഹുൽ തനിക്കു അശ്ലീല മെസേജുകളും, റേപ്പ് ചെയ്യണമെന്ന ആവശ്യവുമാണ് മുന്നോട്ട് വെച്ചതെന്ന് അവന്തിക ആരോപിച്ചു. “രാഹുൽ ലൈംഗിക വൈകൃതമുള്ള ആളെപ്പോലെ സംസാരിച്ചിരുന്നുവെന്ന്” അവൾ പറഞ്ഞു.

മൂന്നുവർഷമായി രാഹുലുമായി പരിചയമുണ്ടെന്നും, നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ജോർജ് തുറന്നുപറഞ്ഞതിന് ശേഷമാണ് താനും വെളിപ്പെടുത്താൻ ധൈര്യം ലഭിച്ചതെന്നും അവന്തിക വ്യക്തമാക്കി.

“ഇതിനെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോട് നേരത്തെ പറഞ്ഞിരുന്നു. ബിജെപി പ്രവർത്തകയായ നിലയിൽ, ജില്ലാ പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് ഇപ്പോൾ പൊതുവിൽ പറയുന്നത്” എന്നും അവന്തിക കൂട്ടിച്ചേർത്തു.

malayalampulse

malayalampulse