തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, കോൺഗ്രസിന്റെ നിലപാട് താൻ പങ്കിടുന്നതാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമമാണ് ആരോപണങ്ങളെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയും സിപിഎമ്മും ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്നുവെന്നും, കോൺഗ്രസ് അത്തരമൊരു നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു. അവന്തികയുടെ ശബ്ദരേഖ പുറത്തുവന്നത് ബിജെപിയുടെ ഗൂഢാലോചനയേക്കുറിച്ച് സംശയം ശക്തമാക്കുന്നതാണെന്നും, അവൾക്ക് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റുമായി ബന്ധമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
