പാലക്കാട്: ബലാത്സംഗക്കേസിൽ യുവതി നൽകിയ പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ പലതും രാഹുൽ മാങ്കൂട്ടത്തിൽ ശരിവച്ചതായി റിപ്പോർട്ടുകൾ. രാഹുൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ തൻറേതാണെന്ന് രാഹുൾ അപേക്ഷയിൽ സമ്മതിക്കുന്നുണ്ട്. കൂടാതെ, പരാതിക്കാരിയായ യുവതി വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും, തുടർന്ന് ആ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കുന്നു.
യുവതി ഗർഭഛിദ്രത്തിന് വിധേയയായതും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സ്ഥിരീകരിക്കുന്നു. ഇതുവരെ രാഹുൽ ഈ കാര്യങ്ങളിൽ ഒന്നും പൊതുവേദിയിലോ സമൂഹമാധ്യമങ്ങളിലോ തുറന്ന് സമ്മതിച്ചിരുന്നില്ല.
പോലീസ് അന്വേഷണം തുടരുകയാണ്.
