‘എനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതാക്കളെ നിലപാടറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം:

ലൈംഗിക ചൂഷണാരോപണങ്ങളെ തുടർന്ന് വലിയ വിവാദത്തിൽപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന നിലപാട് നേതൃത്വവുമായി പങ്കുവെച്ചു.

കോൺഗ്രസ് നേതൃത്ത്വവുമായി നടത്തിയ ആശയവിനിമയത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, “ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ” എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

🔹 നിയമനടപടികൾ:

പരാതിക്കാരന്റെ മൊഴി തിരുവനന്തപുരം മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. പരാതിക്കാരനായത് കേരള കോൺഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസ് ആണ്.

🔹 കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ:

രാഹുലിനെതിരെ പാർട്ടി എടുത്ത സസ്പെൻഷൻ നടപടി വിവാദം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകൾ നടക്കില്ലെന്ന നിലപാട്. സിപിഎമ്മിന്റെ രാജി ആവശ്യം ശക്തമാകില്ല എന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

🔹 രാഹുലിന്റെ പ്രതികരണം:

സസ്പെൻഷൻ തീരുമാനത്തിന് ശേഷം പൊതു വേദിയിൽ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

malayalampulse

malayalampulse