പെൺകുട്ടിയുടെ പരാതി നാടകമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ; പ്രതിഷേധം ശക്തമാകുന്നു

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയെ “നാടകം” എന്നാണ് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം വിശേഷിപ്പിച്ചത്. പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണെന്നും ഇതിന് പിന്നിൽ 101% മറ്റുതാൽപര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പരാതിയുടെ സമയക്രമവും സംഭവിച്ച കാലയളവും സംശയാസ്പദമാണെന്ന് അഭിഭാഷകൻ പറഞ്ഞു.

എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ നിയമനടപടികൾ തുടരുമെന്നും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നൽകുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

സോളാർ കേസ് പോലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി പരാതി നൽകിയത് തന്നെ ഗൂഢാലോചനയുടെ ലക്ഷണമാണെന്ന് അഭിഭാഷകൻ പറഞ്ഞു.

“ക്രൈംബ്രാഞ്ച് അന്വേഷണം മൂന്ന് മാസം നടത്തിയിട്ടും ഒന്നും കണ്ടെത്തിയില്ല. അന്വേഷണ ഓഫീസറുടെ വിശ്വാസ്യതക്കും സംശയമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനശ്രദ്ധ നേടാനുള്ള ശ്രമമാണ് നടക്കുന്നത്,” — അഡ്വ. ജോർജ് പൂന്തോട്ടം ആരോപിച്ചു.

അതേസമയം, രാഹുൽ മാങ്കുട്ടത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഡിവൈഎഫ്‌ഐ രാഹുലിന്റെ രാജിവേണമെന്ന ആവശ്യവുമായി പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പരിസരത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

malayalampulse

malayalampulse