രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ; പീഡന പരാതിയിൽ പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട സ്വദേശിനിയുടെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് പുലർച്ചെ 12.30-ഓടെ തിരുവനന്തപുരം പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട എആർ ക്യാമ്പിലുള്ള അദ്ദേഹത്തിനെതിരെ അതീവ രഹസ്യമായാണ് പൊലീസ് നീക്കം നടത്തിയത്.

#RahulMankoottathil #BreakingNews 

malayalampulse

malayalampulse