തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണു സൂചന. രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ആദ്യ നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെതിരെ കൂടുതൽ നടപടിയിലേക്ക് പാർട്ടി കടക്കുമെന്ന സന്ദേശമാണ് വി.ഡി സതീശന്റെ പ്രതികരണത്തിൽ നിന്ന് പുറത്തുവരുന്നത്. രാഹുല്‍ വിഷയത്തിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല അടക്കമുള്ളവർ സമാന നിലപാട് കൈക്കൊള്ളുന്നുവെന്നാണു സൂചന.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നിലപാട്. “രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ല. അദ്ദേഹത്തിനെതിരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. വിഷയം അടഞ്ഞ അധ്യായമാണ്,” എന്ന് അവർ വ്യക്തമാക്കി.
