തിരുവനന്തപുരം: സംസ്ഥാനത്ത് 6 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സാഹചര്യത്തിൽ ക്ഷേമപദ്ധതികളിലടക്കം പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത വിമർശനം ഉയർത്തി.
തെരഞ്ഞെടുപ്പിന് വെറും നാല് മാസം ബാക്കി നിൽക്കെ മുഖ്യമന്ത്രി “ഉറക്കമുണർന്നു” പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. 9 വർഷം ഭരിച്ച ശേഷമാണ് പാവങ്ങളെ പെട്ടെന്നോർമ്മവന്നതെന്നും, പഴയ പ്രകടനപത്രിക പൊടിതട്ടിയാണ് പുതിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“ജനങ്ങളെ സഹായിക്കുന്ന ആത്മാർത്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്യാം, പക്ഷേ തെരഞ്ഞെടുപ്പ് നാടകമല്ല വേണ്ടത്,” എന്ന് രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ കുറിച്ചു.
കേരളത്തിന്റെ ധനസ്ഥിതി ഇപ്പോൾ “പകൽക്കൊള്ള” പോലെ തന്നെയാണെന്നും, പെൻഷൻ നൽകാൻ ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിക്കുന്നതും, പട്ടികജാതി ക്ഷേമ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പിഎം കിസാൻ, ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ സ്ഥിരമായി ജനങ്ങളിലെത്തുന്നുണ്ടെന്നും, പിണറായി സർക്കാർ യാഥാർത്ഥ്യത്തിൽ ജനക്ഷേമത്തിന് ആത്മാർത്ഥത കാണിക്കണമെങ്കിൽ ആദ്യം ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പിലാക്കണമെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
“നാടകം, അഴിമതി, തള്ള് വേല – ഇതൊന്നും സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകില്ല. ജനങ്ങളെ വിഡ്ഢികളാക്കാനല്ല, വികസനത്തിനാണ് ഭരണത്തിന്റെ ഉത്തരവാദിത്വം,” എന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
FB Post:
6 ലക്ഷം കോടിയുടെ കടഭാരം; എന്ത് വാഗ്ദാനമാണ് പിണറായി വിജയൻ പാലിക്കാൻ പോകുന്നത്?
അങ്ങനെ, തെരഞ്ഞെടുപ്പിന് വെറും 4 മാസം ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ ഉറക്കമുണർന്നു! 🚨
9 വർഷം ഭരിച്ചതിന് ശേഷം, പാവങ്ങളെ പെട്ടെന്നോർമ്മ വന്നു. 2021-ലെ പഴയ പ്രകടന പത്രിക പൊടിതട്ടിയെടുത്തു “പുതിയ” പദ്ധതികൾ പ്രഖ്യാപിക്കുന്നു.
ജനങ്ങളെ സഹായിക്കാനുള്ള ഏത് ആത്മാർത്ഥ ശ്രമത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ ഈ തെരഞ്ഞെടുപ്പ്
നാടകം വേണ്ട.
“എല്ലാം ശരിയാകും” എന്ന് വാക്ക് തന്ന മുഖ്യമന്ത്രി, പക്ഷെ ആ ശരിയാക്കൽ ഭരണത്തിൻ്റെ അവസാന 4 മാസത്തേക്ക് മാത്രമാണെന്ന് പറയാൻ സൗകര്യപൂർവ്വം മറന്നുപോയി.
ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രവർത്തന പാരമ്പര്യം നോക്കൂ – പിഎം കിസാൻ മുതൽ ആയുഷ്മാൻ ഭാരത് വരെ, അധികാരമേറ്റ ഒന്നാം ദിവസം മുതൽ 11-ആം വർഷത്തിലും, വർഷത്തിൽ 365 ദിവസവും പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നു.
ഇന്ന് കേരളത്തിൻ്റെ ഖജനാവ് പ്രവർത്തിക്കുന്നത് ഒരു പകൽക്കൊള്ള പോലെയാണ്:
❌ പെൻഷൻ കൊടുക്കാൻ ആരോഗ്യവകുപ്പിന്റെ ഫണ്ട് വകമാറ്റുന്നു,
❌ പട്ടികജാതി ക്ഷേമത്തിനുള്ള പണം അഴിമതിക്കാരായ ദല്ലാളന്മാർക്ക് തീറെഴുതുന്നു,
❌ വീടിനും വെള്ളത്തിനും സ്കൂളിനുമുള്ള പണം പലിശയടക്കാൻ എടുക്കുന്നു.
6 ലക്ഷം കോടിയെന്ന റെക്കോർഡ് കടത്തിൽ മുങ്ങിനിൽക്കെ, ഓരോ പുതിയ വാഗ്ദാനവും വെറും പാഴ്‌വാക്കാകും.
പരാജയം ഉറപ്പാകുമ്പോൾ, “കേന്ദ്രം പണം തരുന്നില്ല” എന്ന പഴയ പല്ലവി മുഖ്യമന്ത്രി വീണ്ടും ആവർത്തിക്കും.
പാവങ്ങളെ സഹായിക്കാൻ പിണറായിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതാണ്: 70 കഴിഞ്ഞ എല്ലാ മലയാളികൾക്കും സൗജന്യ ചികിത്സ നൽകുന്ന പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പാക്കുക.
ഒരു വികസിതകേരളം ഉണ്ടാകുന്നത് ആത്മാർത്ഥതയും മികച്ച നയങ്ങളും 5 വർഷത്തെ അഴിമതിരഹിത ഭരണവും കൊണ്ടാണ്.
നാടകവും, തള്ള് വേലയും, അഴിമതിയും നാടിന് ഐശ്വര്യം തരില്ല – ജനങ്ങളെ വിഡ്ഢികളാക്കാൻ മാത്രമേ കഴിയൂ.
#KnowTheTruth #APAKADAMPolitics #TruthAboutCorruptCPMCong
