ശബരിമല മാളികപ്പുറം ക്ഷേത്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തൊഴുതു നില്‍ക്കുന്ന ചിത്രം രാഷ്ട്രപതിഭവന്റെ ഔദ്യോഗിക എക്‌സ് പേജില്‍ നിന്ന് പിന്‍വലിച്ചു. ശ്രീകോവിലിനുള്ളിലെ വിഗ്രഹം കാണാമായിരുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനെ തുടര്‍ന്നാണ് നടപടി.
ചിത്രത്തിന് താഴെ നിരവധിയായ വിമര്‍ശന കമന്റുകള്‍ വന്നതോടെ അത് നീക്കം ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ശബരിമല ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഗവര്‍ണര്‍ ബഹുമാനാര്‍ഥം അത്താഴ വിരുന്നൊരുക്കി. നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി നാളെ രാഷ്ട്രപതി രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം നിര്‍വഹിക്കും. തുടര്‍ന്ന് ശിവഗിരിയിലെയും കൊച്ചിയിലെയും വിവിധ ചടങ്ങുകളിലും പങ്കെടുക്കും.
