തിരുവനന്തപുരം: ഓസ്കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് വിവരം.
സംവിധായകൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിംഗ് ചെയർമാനായി ചുമതല വഹിച്ചു വരികയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ റസൂൽ പൂക്കുട്ടി പുതിയ ചെയർമാനായി ചുമതലയേൽക്കും.
മുൻപ് തന്നെ റസൂൽ പൂക്കുട്ടിയെ ചെയർമാനാക്കാനുള്ള തീരുമാനം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ അന്താരാഷ്ട്ര അംഗീകാരവും സാങ്കേതിക മികവും മലയാള സിനിമയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പുതിയ നിയമനം.
