ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി

ന്യൂഡൽഹി:

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്.

🔴 സാങ്കേതിക സഹായം നൽകിയതായി കണ്ടെത്തൽ

എൻഐഎയുടെ അന്വേഷണത്തിൽ

ഉമർ നബി ഉൾപ്പെടുന്ന ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയതും ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതും ഡ്രോണുകൾ റോക്കറ്റുകളാക്കി മാറ്റി ആക്രമണം നടത്താനുള്ള നീക്കവും ജസീറുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയതായി ഏജൻസി അറിയിച്ചു.

🔴 മരണം 15 ആയി

ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു.

🔴 സ്ഫോടനത്തിന്റെ വിശദാംശങ്ങൾ

ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-ന് അടുത്തായി വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്കും തീപിടിച്ചു.

🔴 ഡോക്ടർ ഷഹീൻ — ഭീകരബന്ധം?

അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ലഷ്കർ-എ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. അന്വേഷണത്തിൽ നിർണായക ഡയറിക്കുറിപ്പുകൾ ലഭിച്ചതായും എൻഐഎ അറിയിച്ചു.

🔴 സൂത്രധാരൻ മുസാഫർ അഫ്ഗാനിസ്ഥാനിൽ

സ്ഫോടനത്തിന്‍റെ പ്രധാന സൂത്രധാരന്‍ എന്നാണ് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലാണെന്ന സൂചന.

തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

🔴 ഉമറിന്റെ ഫോണുകൾ തേടി അന്വേഷണം

സ്ഫോടനത്തിൽ മരിച്ച ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.

malayalampulse

malayalampulse