എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ജിയോ ഉപയോക്താക്കള്‍ക്ക് ₹35,100 മൂല്യമുള്ള ഗൂഗിള്‍ പ്രോ സേവനങ്ങള്‍ സൗജന്യം

കൊച്ചി/മുംബൈ: ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം വേഗത്തിലാക്കാനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വമ്പന്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയന്‍സിന്റെ “എഐ എല്ലാവര്‍ക്കും” എന്ന ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഉപഭോക്താക്കളെയും സംരംഭങ്ങളെയും ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്നതിനായി എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം.

ജിയോ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ എഐ പ്രോ സൗജന്യമായി

ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന് Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും.

ഉപഭോക്താക്കള്‍ക്ക് Gemini 2.5 Pro മോഡല്‍, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള സൗകര്യം, Notebook LM വഴി പഠന-ഗവേഷണ ആക്‌സസ്, കൂടാതെ 2 TB ക്ലൗഡ് സ്റ്റോറേജ് എന്നിവ ലഭിക്കും. 18 മാസത്തെ ഈ ഓഫറിന് ₹35,100 രൂപ ചെലവാകുന്നുവെങ്കിലും ഉപയോക്താക്കള്‍ക്ക് അത് സൗജന്യമായിരിക്കും.

യോഗ്യരായ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ MyJio ആപ്പിലൂടെ ആക്ടിവേറ്റ് ചെയ്യാം. ആദ്യം 18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തുടര്‍ന്ന് അത് എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കും.

എഐ ഇന്‍ഫ്രാസ്ട്രക്ചറിനായി ഗൂഗിള്‍ ക്ലൗഡ് പങ്കാളിത്തം

പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് മള്‍ട്ടിഗിഗാവാട്ട് ശേഷിയുള്ള കംപ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം സൃഷ്ടിക്കാനായി റിലയന്‍സ് ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് Tensor Processing Units (TPUs) അടങ്ങിയ ആധുനിക എഐ ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേറ്ററുകളിലേക്കുള്ള ആക്‌സസ് വികസിപ്പിക്കും. ഇത് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വലുതും സങ്കീര്‍ണ്ണവുമായ എഐ മോഡലുകള്‍ പരിശീലിക്കാനും ഉപയോഗിക്കാനുമുള്ള അവസരം ഒരുക്കും.

മുകേഷ് അംബാനിയും സുന്ദര്‍ പിച്ചൈയും പ്രതികരിച്ചു

“റിലയന്‍സ് ഇന്റലിജന്‍സ് 1.45 ബില്യണ്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് ഇന്റലിജന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഗൂഗിള്‍ പോലുള്ള ദീര്‍ഘകാല പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയെ എഐ ശക്തിയാക്കി മാറ്റും,” എന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

“ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ റിലയന്‍സ് പ്രധാന പങ്കാളിയാണ്. ഇപ്പോഴത്തെ സഹകരണം എഐ യുഗത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ ഗൂഗിളിന്റെ എഐ ഉപകരണങ്ങള്‍ കോടിക്കണക്കിന് ഇന്ത്യന്‍ ജനങ്ങള്‍ക്ക് ലഭ്യമാകും,” എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു.

malayalampulse

malayalampulse