കൊച്ചി: രേണുവിന്റെ ജീവിതത്തിലെ മാറ്റം സിനിമാ കഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് അവതാരക ലക്ഷ്മി നക്ഷത്ര പറയുന്നു. “രേണുവിന്റെ ട്രാൻസ്ഫോർമേഷൻ അടിപൊളിയാണു. ഹെയർ എക്സ്റ്റൻഷനും മറ്റ് ട്രീറ്റ്മെന്റുകളും എടുത്തതായി ഞാൻ കണ്ടു. ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ അത്തരമൊരു മാറ്റം സ്വാഭാവികമാണ്,” എന്ന് ലക്ഷ്മി പറഞ്ഞു.
അവരുടെ അഭിപ്രായത്തിൽ, ആളുകൾ സ്വീകരിക്കുന്നതും നിരസിക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കില്ല. “രേണു രേണുവിന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ. സ്വപ്നങ്ങൾ സഫലമാകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.
മുമ്പ് സ്റ്റാർ മാജിക് തീരുന്നതുവരെ രേണുവിനും കുടുംബത്തിനും തുക നൽകിയിരുന്നുവെന്നും, എന്നാൽ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്ന കാര്യം രേണു പറഞ്ഞിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
