കൊച്ചി: ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജവാര്‍ത്ത: ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്
ബെംഗളൂരു: റിപോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ കോടതി കര്‍ശന നടപടി. ബെംഗളൂരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി.ജി. സുരേഷ് കുമാര്‍, അബ്ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്, ജോഷി കുര്യന്, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന് വല്ലത്ത്, റോബിന് മാത്യു എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവി നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് അടിയന്തിരമായി നിർത്താനും ഇതിനകം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാനുമാണ് കോടതി നിര്‍ദ്ദേശം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് (മുന്‍പ് ട്വിറ്റര്‍) അടക്കമുള്ള പ്ലാറ്റ്ഫോമുകള് കൂടാതെ ഗൂഗിളിനും മെറ്റയ്ക്കും ഈ ഉത്തരവ് ബാധകമാക്കിയാണ് നിര്‍ദേശം.
ലയണല്‍ മെസിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരള സന്ദര്‍ശിക്കുമെന്ന വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് അടക്കമുള്ളവര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടും വ്യാജവാര്‍ത്ത നല്‍കുന്നത് തുടര്‍ന്നതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നു.
കോടതി ഉത്തരവില്‍ മാധ്യമങ്ങളെ ശക്തമായി താക്കീത് ചെയ്തുകൊണ്ട്, “റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ നൽകരുത്” എന്ന് വ്യക്തമാക്കി.
