ന്യൂഡൽഹി: C. V. Ananda Bose രാജിവെച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി R. N. Raviയെ നിയമിച്ച് കേന്ദ്ര സർക്കാർ. നിലവിൽ തമിഴ്‌നാട് ഗവർണറായ ആർ എൻ രവിയെയാണ് പുതിയ ചുമതലയിലേക്ക് നിയമിച്ചിരിക്കുന്നത്.
ഗവർണറുടെ രാജി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് തനിക്ക് വലിയ ഞെട്ടലായെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി Mamata Banerjee പ്രതികരിച്ചു.
“രാജിയുടെ കാരണം അറിയില്ല”
സി വി ആനന്ദ ബോസിന്റെ രാജിയുടെ കാരണം സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരം ഇല്ലെന്ന് മമത വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദമുണ്ടായിരുന്നെങ്കിൽ താൻ അത്ഭുതപ്പെടില്ലെന്നും മമത എക്സിൽ കുറിച്ചു.
ആർ എൻ രവിയെ പുതിയ ഗവർണറായി നിയമിക്കുന്ന കാര്യം ആഭ്യന്തര മന്ത്രി അറിയിച്ചതായും, ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മമത ആരോപിച്ചു.
ഫെഡറൽ ഘടന ദുര്‍ബലമാകുന്നു: മമത
ഇത്തരം ഏകപക്ഷീയ നീക്കങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ അടിത്തറ തകർക്കുകയും ചെയ്യുമെന്ന് മമത വിമർശിച്ചു.
കേന്ദ്രം ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കണമെന്നും സംസ്ഥാനങ്ങളുടെ അന്തസ്സിനെ ബാധിക്കുന്ന തീരുമാനങ്ങളിൽ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
ആനന്ദ ബോസിന്റെ രാഷ്ട്രീയ-ഭരണ പശ്ചാത്തലം
2022 നവംബറിലാണ് സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്. മലയാളിയായ അദ്ദേഹം കോട്ടയം മണ്ണാനം സ്വദേശിയാണ്.
1951 ജനുവരി 2-ന് ജനനം 1977-ൽ ഐഎഎസിൽ പ്രവേശനം കേരളത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളിൽ കലക്ടർ ചീഫ് സെക്രട്ടറി റാങ്കിൽ വിരമിക്കൽ
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു. അന്നത്തെ പാർട്ടി ദേശീയ അധ്യക്ഷൻ Amit Shahയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
