കൊല്ലം: ഇരവിപുരം നിയമസഭാ സീറ്റിനെച്ചൊല്ലി Revolutionary Socialist Party (ആർഎസ്‌പി)യിൽ ഉയർന്ന ആഭ്യന്തര കലഹത്തിന് പിന്നാലെ രാജി. ആർഎസ്‌പി ഇരവിപുരം മണ്ഡലം സെക്രട്ടറി **N. Noushad**യാണ് പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചത്.
വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ തഴഞ്ഞ് N. K. Premachandran എംപി സ്വന്തം താൽപര്യപ്രകാരം സമവായ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതുകൊണ്ടാണ് രാജിയെന്നാണ് നൗഷാദ് വ്യക്തമാക്കുന്നത്.
“സ്വന്തം മകന് സീറ്റ് നൽകണമെന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാദ്ധ്യത ഇല്ലാതാക്കിയത്. ആർഎസ്‌പി എന്നത് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നാണെന്നും, റെവല്യൂഷനറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ല,” — നൗഷാദ് പ്രതികരിച്ചു.
പ്രേമചന്ദ്രൻ തന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും വരുംദിവസങ്ങളിൽ തദ്ദേശ പ്രതിനിധികളും മുൻ കൗൺസിലർമാരുമടക്കം നിരവധി പ്രവർത്തകർ പാർട്ടി വിടുമെന്നും നൗഷാദ് പറഞ്ഞു. മുന്നണിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തിപരമായ ലാഭത്തിനായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇരവിപുരം സീറ്റിൽ പാർട്ടിയിൽ ഏറെ പറഞ്ഞുകേട്ട പേരായിരുന്നു എൻ. നൗഷാദിന്റേത്. എന്നാൽ കാർത്തിക് പ്രേമചന്ദ്രന് അവസരം നൽകണമെന്നായിരുന്നു എൻ.കെ. പ്രേമചന്ദ്രന്റെ നിലപാട്. ഷിബു ബേബിജോൺ വിഭാഗം ഇത് അംഗീകരിക്കില്ലെന്ന നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി.
അവസാനം സമവായ സ്ഥാനാർത്ഥിയായി അഡ്വ. വിഷ്‌ണുമോഹനെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ. അസീസ് നേരത്തെ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന ജില്ല, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ പ്രഹസനമായിരുന്നുവെന്നാണ് നൗഷാദിന്റെ ആരോപണം.
