“ഓരോ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം”: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനനനിരക്ക് മൂന്നിൽ താഴെയായാൽ സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്നും, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണമായി മതംമാറ്റത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണവും ജനനനിരക്കുമൊക്കെയുളള ചർച്ചകൾക്കിടെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വിവാദ പ്രസ്താവനയുമായി. ഓരോ ഇന്ത്യൻ ദമ്പതികളും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധരുടെ അഭിപ്രായം ചൂണ്ടിക്കാട്ടി ഭാഗവത് പറഞ്ഞു. ശരിയായ പ്രായത്തിൽ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും അനുകൂലമാണെന്ന് ഡോക്ടർമാരുടെ അഭിപ്രായവും അദ്ദേഹം ഉദ്ധരിച്ചു.

ജനസംഖ്യ നിയന്ത്രിതവും പര്യാപ്തവുമായിരിക്കണമെന്നു ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും മൂന്ന് കുട്ടികളാണ് പരിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുക്കൾക്കിടയിൽ ജനനനിരക്ക് കുറവായതിനാൽ ജനസംഖ്യാപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമാണെന്നും ഭാഗവത് പറഞ്ഞു. ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് മതംമാറ്റം പ്രധാന കാരണമാണെന്നും അത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

WhatsApp Invitation

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse