“അത്ഭുതം തോന്നുന്നു, ഇത് മോസ്‌കോയേക്കാൾ മികച്ചത്”; വൈറലായി റഷ്യൻ വനിതയുടെ ഡൽഹി മെട്രോയിലെ അനുഭവം

ഡൽഹി: ഡൽഹി മെട്രോയിലെ ലേഡീസ് കോച്ചിനെ പ്രശംസിച്ചുകൊണ്ടുള്ള റഷ്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തെ കുറിച്ചുള്ള തന്റെ അനുഭവമാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. സ്ത്രീകൾക്കായി പ്രത്യേക കോച്ച് ഒരുക്കിയിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത് വളരെ സുരക്ഷിതമാണെന്നു തോന്നിയെന്നും അവർ വീഡിയോയിൽ പറയുന്നു.

മെട്രോ സർവീസുകൾ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്നതും സൗകര്യങ്ങളും തിരക്കും ഉൾപ്പെടെ നിരവധി കാര്യങ്ങൾ വീഡിയോയിൽ പരാമർശിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടതോടെ നിരവധി ഇന്ത്യക്കാർ പ്രതികരണങ്ങളുമായി എത്തി. ഡൽഹി മെട്രോ ലോകത്തിലെ മികച്ച മെട്രോ സർവീസുകളിൽ ഒന്നാണെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന്റെ ഉദാഹരണമാണ് ലേഡീസ് കോച്ചുകളെന്നും പലരും കമന്റ് ചെയ്തു.

malayalampulse

malayalampulse