തിരുവനന്തപുരം: Sabarimala Temple കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻമാരായ **Mohanlal**ന്റെയും **Dileep**ന്റെയും മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകിയതിന്റെ വിശദാംശങ്ങളാണ് താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്. ഇന്നലെയാണ് മൊഴിയെടുത്തത്.
സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ **Suresh Gopi**യാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ഒരു ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. തിരുവനന്തപുരത്തെത്തിയാണ് മോഹൻലാൽ മൊഴി നൽകിയത്.
ദിലീപിന്റെ മൊഴി കൊച്ചിയിൽ രേഖപ്പെടുത്തി. ദിലീപ് നൽകിയ സ്വർണത്തിന്റെ കണക്കുകൾ വ്യക്തമല്ലെന്നാണ് സൂചന.
നേരത്തെ കൊടിമര നിർമാണത്തിന് സ്വർണം സംഭാവന നൽകിയ സംവിധായകരായ Shaji Kailas, Renji Panicker, നിർമാതാവ് Suresh Kumar എന്നിവരുടെ മൊഴിയും ശേഖരിച്ചിരുന്നു. സ്വർണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചിരുന്നു. ആകെ 27 പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തുന്നത്.
2017ൽ നടന്ന പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ചടങ്ങുകളിൽ Gokul Suresh, Sudheer Karamana എന്നിവരും പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ.എസ്.പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിരുന്നത്.
കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്നും അഷ്ടദിക്പാലക ശില്പങ്ങളിൽ മകൻ ഗോകുൽ സുരേഷും ഷാജി കൈലാസും രഞ്ജി പണിക്കരും ചേർന്നാണ് സ്വർണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
