ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും.

“ശബരിമല – വിശ്വാസം, വികസനം” എന്ന വിഷയത്തിൽ രാവിലെ സെമിനാറും ഉച്ചയ്ക്കുശേഷം ഭക്തജന സംഗമവും സംഘടിപ്പിക്കും. മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും.

ശബരിമല കർമ്മസമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

ഇതിനിടെ, സംസ്ഥാന സർക്കാർ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാൽ പരിപാടി വൻ വിജയമായിരുന്നുവെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

malayalampulse

malayalampulse