പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് Travancore Devaswom Board പ്രസിഡന്റ് K. Jayakumar വ്യക്തമാക്കി. ആചാരം സംരക്ഷിക്കണമെന്നതാണ് ബോർഡിന്റെ നിലപാടെന്നും ഇത് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ആചാരങ്ങൾ നിലനിർത്തണം എന്നാണ് ഞങ്ങളുടെ നിലപാട്. വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ആശയക്കുഴപ്പമില്ല,” എന്നും കെ. ജയകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയിൽ യുവതീ പ്രവേശന അനുകൂല നിലപാട് ബോർഡ് സ്വീകരിച്ചിട്ടില്ലെന്നും നിലവിലുള്ള ഭരണഘടന ബെഞ്ച് ഉത്തരവിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും മാർച്ച് 14ന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കുമെന്നും അറിയിച്ചു. കോടതി വിധിയിൽ പുനപരിശോധന വേണമോയെന്നത് ആവശ്യമില്ലെന്നും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുകയാണ് ബോർഡിന്റെ പ്രാഥമിക നിലപാടെന്നും വ്യക്തമാക്കി.
ശബരിമല ഭരണത്തിൽ പരിഷ്കരണം
Sabarimala Temple ഭരണത്തിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും സ്പോൺസർഷിപ്പിന് വ്യക്തമായ ഗൈഡ്ലൈൻ രൂപീകരിക്കണമെന്നും പറഞ്ഞു. ഇടനിലക്കാരില്ലാതെ നേരിട്ട് സ്പോൺസർഷിപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷുവിന് Pambaയിൽ ഫെസ്റ്റിവൽ ഓഫീസ് തുറക്കാനും ശുചീകരണത്തിനായി വിശദമായ പ്രോട്ടോകോൾ തയ്യാറാക്കാനും പദ്ധതി ഉണ്ട്. കൃത്യമായ അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തരുമായി ബന്ധം ശക്തിപ്പെടുത്താൻ വിവിധ ഭാഷകളിൽ മാസിക ആരംഭിക്കാനും ആലോചനയുണ്ടെന്ന് കെ. ജയകുമാർ അറിയിച്ചു.
