പാലക്കാട്: കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഗുരുതര ലൈംഗികാരോപണവുമായി രംഗത്ത്. “ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും” എന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.
ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ പാർട്ടി നടപടി എടുത്തതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ആരോപണം ഉയർന്നിരിക്കുന്നത്.
“രാഹുലിന്‍റെ ഹെഡ് മാസ്റ്റർ ഷാഫി പറമ്പിലാണ്. ഇരുവരും സ്ത്രീവിഷയങ്ങളിൽ കൂട്ടുകച്ചവടക്കാരാണ്. കോൺഗ്രസിലെ വലിയ നേതാക്കൾ ഇവർക്കെതിരെ ഒന്നും പറയാത്തത് അതുകൊണ്ടാണ്” – സുരേഷ് ബാബു ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ പാർട്ടി എടുത്ത നടപടിയെക്കുറിച്ച് സംസാരിച്ച സുരേഷ് ബാബു, “സസ്പെൻഷൻ ശക്തമായ നടപടിയാണ്, രാജി വേണം. അത് പറയാൻ ഷാഫിക്കാവില്ല. കാരണം ഇരുവരും കൂട്ടുകെട്ടിലാണ്” എന്നും പറഞ്ഞു.
വിഡി സതീശൻ രാഹുലിനെ സസ്പെൻഡ് ചെയ്തത് പിന്നിലെ കാരണങ്ങൾക്കുറിച്ചും ജില്ലാ സെക്രട്ടറി പരാമർശിച്ചു. “വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോൾ നടപടി എടുക്കേണ്ടി വന്നു. അതിന്റെ പിന്നാമ്പുറം പാർട്ടിക്കുള്ളിൽ അറിയപ്പെടുന്ന കാര്യമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
