ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ പൊന്നാനിക്കാരി ഫാത്തിമ എന്ന കഥാപാത്രത്തെ അത്ഭുതകരമായി അവതരിപ്പിച്ച ഷംല ഹംസ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ചെറിയ ബഡ്ജറ്റിൽ വലിയ സ്വാധീനം ചെലുത്തിയ ഈ സിനിമയും അതിലെ അഭിനേതാവും മലയാള സിനിമയുടെ പുതുയ പ്രതിനിധികളായി മാറിയിരിക്കുകയാണ്.
ഗൾഫിൽ ഭർത്താവ് മുഹമ്മദ് സാലിഹിനും മകൾ ലസിനുമൊപ്പമാണ് ഷംല ഹംസയുടെ താമസം. ചെറുസിനിമകളിലൂടെ വലിയ സന്ദേശങ്ങൾ പകർന്നെടുത്ത ഈ നടിക്ക് സംസ്ഥാന അവാർഡ് ഒരു വലിയ അംഗീകാരമായി.
ഫെമിനിച്ചി ഫാത്തിമ പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീയുടെ ജീവിത പോരാട്ടങ്ങളെയും സമൂഹത്തിലെ ചോദ്യങ്ങളെയും അതീവ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം സാമൂഹിക-രാഷ്ട്രീയ സന്ദേശം നിറഞ്ഞതാണ്.
വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങൾ നേടി ഫെമിനിച്ചി ഫാത്തിമ ഈ വർഷത്തെ ഐഎഫ്‌എഫ്‌കെയിലും ശ്രദ്ധ നേടിയിരുന്നു. പൊന്നാനിക്കാരി ഫാത്തിമയെപോലെ ജനകീയമായ സ്ത്രീ കഥാപാത്രം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയെന്ന വിലയിരുത്തലാണ് സിനിമാ ലോകത്ത് ഉയരുന്നത്.
