ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാം ജന്മദിനം

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനമാണ്. ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഭക്തർ ദർശനം നടത്തും. ശിവഗിരിയിലെ ആഘോഷങ്ങൾക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തിയിലെ ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും.

അജ്ഞതയുടെ ഇരുട്ടില്‍ ആയിരുന്ന ഒരു ജനതയുടെ മേല്‍ അറിവിന്‍റെ പ്രകാശം വീശി ജാതി-മത ഭേദങ്ങളെ അതിജീവിച്ചൊരു സമൂഹത്തെ സ്വപ്നം കണ്ട ഗുരുവിനെ മലയാളി എന്നും ഓർക്കുന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ ദർശനം, സാമൂഹിക നവോത്ഥാനത്തിനും കേരളത്തിന്റെ മുന്നേറ്റത്തിനും വഴിത്തിരിവായിരുന്നു.

വിദ്യയുടെ പ്രാധാന്യം മുന്നോട്ടുവെച്ച ഗുരു, കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ” എന്ന് ഗുരു പറഞ്ഞത് ഇന്നും പ്രസക്തമാണ്. അനാചാരങ്ങളെ നേരിടാനും മനുഷ്യന്റെ സമഗ്ര വികസനത്തിനുമായി ഗുരുവിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങി.

ശിവഗിരിയിൽ:

രാവിലെ 7 മണിക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയർത്തും. തുടർന്ന് 9.30ന് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.

ചെമ്പഴന്തി ഗുരുകുലത്തില്‍:

മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. ഗ്രാമങ്ങളും നഗരങ്ങളും ഇന്ന് ഘോഷയാത്രകളും സമ്മേളനങ്ങളും കൊണ്ട് പീതസാഗരമാകും.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse