ഡൽഹി: ഐഫോൺ ബോക്സിൽ ലഞ്ച് പാക്ക് ചെയ്ത് സ്കൂളിലെത്തിയ വിദ്യാർഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഐഫോൺ 16 പ്രോ മാക്സിന്റെ ബോക്സാണെന്ന് കരുതിയാണ് ടീച്ചർ കുട്ടിയെ ചോദ്യം ചെയ്തത്. എന്നാൽ ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ‘പൊറാട്ട’ കണ്ടതോടെ എല്ലാവരും അതിശയിച്ചു.
സ്കൂളിലെ ഉച്ചഭക്ഷണസമയത്തായിരുന്നു സംഭവം. സാധാരണ ടിഫിൻ ബോക്സ് പൊട്ടിയതിനെ തുടർന്ന് ബാക്കപ്പ് പ്ലാനായി ഐഫോൺ ബോക്സ് ഉപയോഗിച്ചതാണെന്ന് വിദ്യാർഥി വീഡിയോയിൽ പറയുന്നു. കൂട്ടുകാരും ടീച്ചറും ചിരിച്ചുകുലുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്.
“1.5 ലക്ഷം രൂപയുടെ ലഞ്ച്ബോക്സ്!”,
“പറാത്ത 16 പ്രോ മാക്സ് എഡിഷൻ!”,
എന്നിങ്ങനെ നിരവധി ട്രോളുകളും കമന്റുകളും എക്സിൽ (Twitter) നിറഞ്ഞുകൊണ്ടിരിക്കുന്നു.
