കണ്ണൂർ: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വന്ന വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന്, കൂടാതെ ഗൂഢാലോചന തെളിയിക്കാൻ ആവശ്യമായ തെളിവുകൾ പൊലീസ് കണ്ടെത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ ബി, വി.പി വിജീഷ്, സലീം (വടിവാൾ സലീം), പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ എടുക്കാൻ കോടതി നിർദ്ദേശിച്ചു.
അതേസമയം, ചാർളി തോമസ്, ദിലീപ്, സനിൽകുമാർ (മേസ്തിരി സനിൽ), ശരത് ജി നായർ എന്നിവരെ കോടതി വെറുതെ വിട്ടു.
ഒരുപാട് നാടകീയ സംഭവങ്ങൾക്കും അഞ്ചുവർഷത്തെ നീണ്ട വിചാരണക്കും ശേഷം എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറഞ്ഞത്.
