കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് മാത്രമേ അര്‍ഹതയുള്ളൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യ തള്ളി. ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. 

മഹാരാഷ്ട്ര സ്വദേശിയായ ചാന്ദ് ഖാന്റെ വിധവ സൊഹര്‍ബീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ ചാന്ദ് ഖാന്‍ ജീവിച്ചിരിക്കേ കരാറുണ്ടായിരുന്നതുകൊണ്ട് വിധവയ്ക്ക് അതില്‍ അവകാശമില്ലെന്ന എതിര്‍വാദം വാദം സുപ്രീംകോടതി തള്ളി.

ജസ്റ്റിസുമാരായ സഞ്ജയ് കരോല്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ചന്ദ്ഖാന്റെ മരണത്തിന് ശേഷം മാത്രമാണ് വില്‍പ്പന രേഖകള്‍ തയ്യാറാക്കിയത്. അതുകൊണ്ടു തന്നെ മരണ സമയത്ത് അദ്ദേഹം മാത്രമായിരുന്നു സ്വത്തിന്റെ അവകാശി. മുസ്ലീം അനന്തരാവകാശ നിയമമനുസരിച്ചുള്ള സ്വത്ത് വിഭജനമാണ് ഇക്കാര്യത്തില്‍ സാധ്യമാവുകയെന്നും ബെഞ്ച് വ്യക്തമാക്കി.

malayalampulse

malayalampulse