തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എം. മുനീർ ഡിജിപിക്ക് പരാതി നൽകി.
സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതുപോലെ, മുൻമന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പശ്ചാത്തലത്തിലാണ് സിപിഎം നേതാവിനെതിരെ സമാനമായ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
എന്നാൽ, രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതികളാരും ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
