തവനൂരിൽ അത്യപൂർവ്വമായി അഘോരി പൂജ; നിളാതീരത്ത് ഹോമകുണ്ഡമൊരുക്കി അർദ്ധരാത്രിയിൽ നടന്ന ചടങ്ങുകൾ കാണാൻ വൻ ജനപ്രവാഹം

അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കാണ് നിന്ധളാതീരം സാക്ഷ്യം വഹിച്ചത്. തവനൂർ മഹാദേവ ഘട്ടിൽ അർദ്ധരാത്രിയിൽ നടന്ന അഘോരി പൂജ കാണാൻ വൻ ജനപ്രവാഹമെത്തി. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന, ഭയരഹിതമായ അവസ്ഥയാണ് അഘോരി പൂജയിലൂടെ ലക്ഷ്യമാക്കുന്നത്.

നിളാ തീരത്ത് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അർദ്ധരാത്രി തുടങ്ങിയ പൂജ പുലർച്ചയോടെയാണ് അവസാനിച്ചത്. കാശി മണികർണ്ണിക ഘട്ടിലെ പ്രശസ്തനായ ആചാര്യ മണികണ്ഠ അഘോരിയുടെ നേതൃത്വത്തിലായിരുന്നു ഈ അത്യപൂർവ്വ ചടങ്ങുകൾ. ദക്ഷിണ ഭാരതത്തിൽ അത്ര സാധാരണയല്ലാത്ത ഈ പൂജ, മാഘമക മഹോത്സവത്തിന്റെ ഭാഗമായാണ് തവനൂരിൽ സംഘടിപ്പിച്ചത്.

malayalampulse

malayalampulse