റായ്പൂർ: സാധാരണ കള്ളന്മാരിൽ നിന്ന് വ്യത്യസ്തനായി, ക്ഷേത്രങ്ങളിലാണ് മാത്രം മോഷണം നടത്തി വന്നിരുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. ‘ദൈവത്തോടുള്ള പ്രതികാരം’ തന്നെയാണ് മോഷണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം എന്ന് ഇയാൾ വെളിപ്പെടുത്തിയത് പൊലീസിനെയും ഞെട്ടിച്ചു.
2012-ൽ ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാൾക്ക് എച്ച്‌ഐവി ബാധിച്ചത്. “എന്റെ ജീവിതം അന്യായമായി ദൈവം നശിപ്പിച്ചു. അതിനാൽ ദൈവത്തിന്റേതായ വസ്തുക്കളെ മോഷ്ടിക്കുകയായിരുന്നു,” – എന്നാണ് ഇയാളുടെ വാദം.
ദുര്‍ഗയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടാവുമെന്നാണു പൊലീസിന്റെ സംശയം. കാണിക്കവഞ്ചികളിൽ നിന്ന് മാത്രം പണം മോഷ്ടിക്കുകയും ആഭരണങ്ങൾ അവിടെവെച്ച് ഉപേക്ഷിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഓരോ മോഷണത്തിനും മുൻപും ശേഷവും വസ്ത്രം മാറി സുരക്ഷിതമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതും പതിവായിരുന്നു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
2012-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ മോഷണം ആരംഭിച്ചത്. ആദ്യം ക്ഷേത്രത്തെക്കുറിച്ച് പഠിച്ചശേഷമാണ് ആക്രമണം നടത്താറുള്ളത്. അവസാനം നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.
പിടിക്കപ്പെട്ടപ്പോൾ ഇയാളുടെ സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. “ജയിലിലെ പായയിൽ നിന്നാണ് എനിക്ക് എച്ച്‌ഐവി വന്നത്. അതിനാൽ ദൈവത്തോടുള്ള പ്രതികാരമാണ് ഞാൻ തുടർന്നത്,” – പ്രതി പൊലീസിനോട് പറഞ്ഞു.
