തലപ്പാടിയിൽ ദാരുണാപകടം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു

കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു.

തലപ്പാടി (കാസർകോട്): കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം.

കർണാടകയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അമിതവേഗത്തിൽ എത്തിയ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവർ അലി (തലപ്പാടി കെസി റോഡ്), ആയിഷ, ഹസീന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

malayalampulse

malayalampulse