ഉണ്യാൽ അഴീക്കൽ കടലിൽ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി

താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് മീൻവലയിൽ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾ 5 കിലോഗ്രാമിൽ അധികം തൂക്കം വരുന്നവയാണ്. പിച്ചളയിൽ തീർത്തതാണോ, കടലിൽ ഉപേക്ഷിച്ചവയാണോ എന്ന് വ്യക്തമല്ല. താനൂർ പൊലീസ് സ്റ്റേഷനിൽ വിഗ്രഹങ്ങൾ മഹസർ പ്രകാരം സൂക്ഷിച്ചിട്ടുള്ളതാണ്. അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി പി. പ്രമോദ് അറിയിച്ചു. ഫോൺ: 9497987167, 9497981332

malayalampulse

malayalampulse